അന്ധ ബധിര മൂക സാക്ഷികളെ... ഇതിലും അതികം ഇനി ലജ്ജിപ്പിക്കരുത്. ലോകജനത യുടെ സമഷ്‌ടി സ്നേഹം റോഹിൻഗ്യകൾ ക്ക് നേരെ ഉറ്റു നോക്കപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
മുലകുടി മാറാത്ത പിഞ്ചു പൈതങ്ങളെ പോലും ബുദ്ധ തീവ്രവാദി കൾ സംഹാര താണ്ടവത്തി ന് ഇരയാക്കുംമ്പോൾ, ലോക മാധ്യമങ്ങൾ മറ്റു പലതിനും പിന്നാലെ പോവുന്നതു കാണുമ്പോൾ അതിലുള്ള തികഞ്ഞ അവബോധം വ്യക്തമാകുന്നു.
അറുകൊലയുടെ അവസാന വാക്കുകളാണ് മ്യാന്മറിൽ അരങ്ങേറി കൊണ്ടിരിക്കുന്നത്.കണ്ണുകൾക്കും മനസാക്ഷികൾക്കും കണ്ടു നിക്കാൻ ആവാത്ത അത്ര നിർദയവും നിഷ്ഠൂരവും ആയ ക്രൂരതകൾ. വെറുമൊരു കോഴി ചുടുന്ന ലാഘവത്തോടെ മനുഷ്യ ശരീരങ്ങളെ ചുട്ടു ചാമ്പലാക്കുന്ന രംഗങ്ങൾ ആരെയും ഈറൻ അണിയിക്കും.
മരങ്ങളിൽ ആണിയടിക്കപ്പെട്ട് മരിക്കുന്ന മനുഷ്യർ.ശരീരത്തിലെ അവയവങ്ങൾ ജീവനോടെ ചെത്തിയെടുക്കപെട്ടവർ.
കുപ്പിച്ചില്ലിലൂടെ കഴുത്തിൽ കയറിട്ടു വലിക്കപ്പെടുന്നവർ.
അങ്ങനെ നീളുന്നു ക്രൂരത കൾ...
സമാധാന'നോബൽ അവാർഡ് ജേതാവ് "ആങ് സാങ് സൂചി" അധികാരത്തിലേറിയപ്പോൾ മ്യാന്മാർ ശാന്തമാകുമെന്നു റോഹിങ്ക്യൻ മുസ്ലിംകൾ
ആശിച്ചത് ഒക്കെ വെറുതെ ആയി.
ആങ് സാങ് സൂചിയോട് തികഞ്ഞ ലജ്ജ തോന്നുന്നു. ഡസ്മണ്ട് ടുട്ടു വിന്റെ ആങ് സാങ് സൂചിക്കുള്ള തുറന്ന കത്തിലെ "പ്രയോഗങ്ങൾ" അവരെ തീർച്ചയായും വേട്ടയാടും.
ലോക ജനതയോട് ഒന്നേ പറയാനുള്ളു...
പ്രാണ വായു നിഷേധിക്കപ്പെട്ട്, വർഗീയത യുടെ നിഷ്പ്രഭമായ പൈശാചികതകൾക്ക് ഇരയാക്കപെട്ടുകൊണ്ടിരിക്കുന്നു റോഹിങ്ക്യകൾക്ക് നേരെ മൗനമവലംബി ക്കരുത്.... പ്രതികരിക്കൂ
എഴുത്ത് : Jasmal
EmoticonEmoticon